ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ഒാർമകൾ പുതുക്കി രാഷ്ട്രം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ഒാർമകൾ പുതുക്കി രാഷ ്ട്രം. സമാധിസ്ഥലമായ ശക്തിസ്ഥലിലും വെടിയേറ്റ് വീണ സ്ഥലത്തും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണ ബ് കുമാർ മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി.

"രാജ്യത്തിന്‍റെ ആദ ്യ വനിതാ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ഇന്ദിരാജിയുടെ നേതൃത്വം ഇന്ത്യയെ ഉയരങ്ങളിൽ എത്തിച്ചു. ദേശസുരക്ഷ, സാമ്പത്തികം, വിദേശനയം എന്നീ മേഖലകളിൽ ഇന്ദിരാജി മികച്ച സംഭാവനകൾ നൽകി"യെന്നും കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു.

1917 നവംബർ 17നാണ് ജവഹർലാൽ നെഹ്റു- കമല നെഹ്റു ദമ്പതികളായി ഇന്ദിര ഗാന്ധി ജനിച്ചത്. രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര, 1966 ജനുവരി മുതൽ 77 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ വരെ പദവിയിൽ തുടർന്നു.

സിഖ് വിഘടനവാദികളെ സുവർണ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കാൻ സൈന്യം നടത്തിയ ബ്ല്യൂ സ്റ്റാർ ഒാപറേഷൻ ഇന്ദിരക്ക് എതിരാളികളെ സൃഷ്ടിച്ചു. 1984ൽ സിഖ് അംഗരക്ഷകരുടെ വെടിയേറ്റു ഇന്ദിര കൊല്ലപ്പെട്ടു.

Tags:    
News Summary - Indian Tribute Indira Gandhi Birthday -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.