മാലിദ്വീപിൽ നിന്നും സൈന്യത്തെ ഇന്ത്യ പിൻവലിച്ച് തുടങ്ങി

മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിച്ച് തുടങ്ങിയെന്ന് ഇന്ത്യൻ പ്രതിരോധ സേന അറിയിച്ചു. മാലി ദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ചർ‌ച്ച കഴിഞ്ഞ മാസം നടന്നിരുന്നു. ചർച്ചയിൽ മാർ‌ച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.

റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലിദ്വീപിലുണ്ടായിരുന്നത്. ഇവരോട് രാജ്യം വിടാനാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്ന് പറയുന്നു. മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിര‍ഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാ​ഗ്ദാനം.

Tags:    
News Summary - Indian troops begin withdrawal from Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.