ന്യൂഡൽഹി: ഇൗ വർഷത്തെ അന്താരാഷ്ട്ര വനിത ദിനം കോടീശ്വരികളായ ഇന്ത്യൻ വനിതകളുെടതുകൂടിയാണ്. ഫോബ്സ് പുറത്തുവിട്ട ആഗോളസമ്പന്നരുടെ പട്ടികയിൽ എട്ട് ഇന്ത്യൻ സ്ത്രീകളാണ് ഇടംപിടിച്ചത്. ജിൻഡാൽ പവർ ആൻഡ് സ്റ്റീൽ മേധാവി സാവിത്രി ജിൻഡാലാണ് ഏറ്റവും സമ്പന്നയായ ഇന്ത്യൻ സ്ത്രീ. 5,70,95 കോടി രൂപയുടെ ആസ്തിയോടെ ആഗോള പട്ടികയിൽ അവർ 176ാം സ്ഥാനത്താണ്. ബയോകോൺ ലിമിറ്റഡ് ചെയർപേഴ്സൻ കിരൺ മജുംദാറാണ് രണ്ടാമത്തെ ഇന്ത്യൻ കോടീശ്വരി. 2,33,57 കോടി ആസ്തിയോടെ അവർ 629ാം സ്ഥാനത്താണ്. ബയോകോൺ ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ ഉൽപാദകരാണ്. ഗോദ്റെജിെൻറ സ്മിത ക്രിഷ്ന(822ാം സ്ഥാനം-1,88,19 കോടി), മരുന്നുകമ്പനിയായ യു.എസ്.വി പ്രൈവറ്റ് ലിമിറ്റഡ് ചെയർപേഴ്സൻ ലീന തിവാരി(1020-1,55,71 കോടി) എന്നിവരാണ് തൊട്ടുപിറകിൽ.
ഹാവെൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിനോദ്, അമ്മ അനിൽ റായ് ഗുപ്ത എന്നിവർ 1,42,75 കോടി രൂപയുടെ ആസ്തിയോടെ 1103ാം സ്ഥാനത്താണ്. പട്ടികയിൽ 256 കോടീശ്വരിമാരാണുള്ളത്. 6,48,88,10 കോടി രൂപയാണ് ഇവരുടെ ആസ്തി. കഴിഞ്ഞവർഷെത്തക്കാൾ 20 ശതമാനം കൂടുതൽ. സമ്പന്ന വനിതകളിലേറെ പേർക്കും ആസ്തി പൈതൃകമായി ലഭിച്ചതാണ്. എന്നാൽ, സ്വന്തം പ്രയത്നംകൊണ്ട് സമ്പത്ത് ആർജിച്ച് മുന്നിലെത്തിയ 72 പേർ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞവർഷം ഇത്തരം 56 പേരാണുണ്ടായിരുന്നത്.
വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടെൻറ ഏക മകൾ ആലിസ് വാൾട്ടനാണ് ഫോബ്സ് പട്ടികയിലെ ഏറ്റവും സമ്പന്നയായ സ്ത്രീ. 29,85,36 കോടി രൂപയുടെ ആസ്തി. എൽ ഒറീൽ കമ്പനിയുടെ 33 ശതമാനം ഒാഹരി സ്വന്തമായുള്ള ഫ്രാങ്സ്വ ബെറ്റൻകോർട്ട് മെയേഴ്സും കുടുംബവുമാണ് രണ്ടാമത്തെ ആഗോള ധനിക. 27,38,64 കോടി രൂപയുടെ ആസ്തിയോടെ അവർ പട്ടികയിൽ 18ാം സ്ഥാനത്താണ്. ജർമനിയിലെ ഏറ്റവും ധനികസ്ത്രീയായ സൂസന്ന ക്ലാറ്റനാണ് ലോകത്തെ മൂന്നാമത്തെ സമ്പന്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.