ന്യൂഡൽഹി: 2014 മുതൽ െഎ.എസിൽ ചേരാൻ ഇന്ത്യ വിട്ടത് 50 പേർ മാത്രം. െഎ.എസിൽ ചേർന്ന ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ എണ്ണം ചില കേന്ദ്രങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികളുടെ ഏറ്റവും പുതിയ കണക്ക് പുറത്തുവന്നത്. അതേസമയം, ഇന്ത്യക്കാരായ മറ്റ് 50 പേർ െഎ.എസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലാണ് ഇവരുള്ളത്. ഇതിൽ ഭൂരിഭാഗം പേരും ഗൾഫിൽ നിന്നാണ് അവിടെ എത്തിയതെന്നും ഇൻറലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ൈടംസ് ഒാഫ് ഇന്ത്യ’ റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽനിന്ന് യുവാക്കെള തങ്ങളുടെ ശൃംഖലയിലേക്ക് ആകർഷിക്കാൻ െഎ.എസ് വൻതോതിൽ ഇൻറർനെറ്റിലൂടെയും മറ്റും പ്രചാരണം നടത്തുന്നുണ്ടെങ്കിലും ചുരുക്കം പേരാണ് സംഘടനയിൽ ചേർന്നത്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് നാമമാത്രമാണ്. എന്നാൽ, ഇൻറർനെറ്റിൽ െഎ.എസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരയുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ജമ്മു-കശ്മീർ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർ െഎ.എസ് വിവരങ്ങൾ ഇൻറർനെറ്റിലൂടെ തിരയുന്നത്.
ഏറ്റവും കൂടുതൽ പേർ െഎ.എസിൽ ചേർന്നത് കേരളത്തിൽ നിന്നാണ്; 21 പേർ. ഇതിൽ കൂടുതലും കാസർകോട്ടുകാരാണ്. ഇവർ കഴിഞ്ഞ വർഷമാണ് ഇന്ത്യ വിട്ട് അഫ്ഗാനിലെ നങ്കർഹാറിലെത്തിയത്. ഗൾഫ്, ഇറാൻ വഴിയായിരുന്നു യാത്ര. െഎ.എസ് ബന്ധത്തിെൻറ പേരിൽ തുർക്കിയിൽനിന്ന് ജൂലൈയിൽ നാടുകടത്തിയ വി.കെ. ഷാജഹാൻ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ ഇറാഖിലും സിറിയയിലുമുണ്ടെന്ന് എൻ.െഎ.എക്ക് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.