ന്യൂഡൽഹി: മതസഹിഷ്ണുതയിൽ വിശ്വസിക്കുന്നവരാണ് രാജ്യത്ത് മഹാഭൂരിപക്ഷവുമെന്ന് യു.എസ് സർവേ. മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും മതസഹിഷ്ണുതയെ വില മതിക്കുന്നുവെന്നും മതങ്ങൾക്കിടയിലെ പരസ്പര ബഹുമാനമാണ് ഒരു രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയുടെ അടിസ്ഥാനമെന്നും സർവേയിൽ പങ്കെടുത്തവർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 'പ്യൂ റിസർച്ച് സെൻറർ സർവേ'യിലാണ് യഥാർഥ ഇന്ത്യക്കാരനാകാൻ മതങ്ങൾ പരസ്പരം ബഹുമാനിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ എല്ലാ മതസ്ഥരും വ്യക്തമാക്കിയത്. സർവേയിൽ പങ്കാളികളായ ഹിന്ദുക്കളിൽ 85 ശതമാനവും മറ്റു മതങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പറയുേമ്പാൾ അവരിൽ 91 ശതമാനവും തങ്ങൾ മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും കൂട്ടിച്ചേർക്കുന്നു. ഹിന്ദു വിശ്വാസികളിൽ 80 ശതമാനവും ഇതര മതസ്ഥരെ മാനിക്കൽ മതപരമായ ബാധ്യതയാണെന്നും വിശ്വസിക്കുന്നു. ക്രിസ്ത്യൻ, മുസ്ലിം വിശ്വാസികളിൽ 89 ശതമാനവും മതസ്വാതന്ത്ര്യമുണ്ടെന്ന് പറയുേമ്പാൾ സിഖ്, ബുദ്ധ, ജൈന മതസ്ഥരിൽ ഇത് 82 ശതമാനമാണ്. വിശ്വാസിയെന്ന നിലക്ക് ഇന്ത്യക്കാരനാകുന്നതിെൻറ ഭാഗമാണ് മതസഹിഷ്ണുതയെന്ന് 79 ശതമാനം മുസ്ലിംകളും വിശ്വസിക്കുന്നു.
അയൽക്കാരായി ഇതര മതസ്ഥരുണ്ടാകുന്നതിനോടും സർവേയിൽ പെങ്കടുത്ത പകുതിയിലേറെ പേരും സമ്മതം മൂളുന്നു. മുസ്ലിംകളിൽ 57 ശതമാനവും ഹിന്ദുക്കളിൽ 64 ശതമാനവും 69 ശതമാനം ക്രിസ്ത്യാനികളും ഇതര മതസ്ഥരായ അയൽക്കാരുണ്ടാകുന്നതിൽ പരിഭവമില്ലാത്തവരാണ്. എന്നാൽ, ജൈനരിൽ 54 ശതമാനത്തിനും അയൽക്കാരായി മുസ്ലിംകൾ വരുന്നതിൽ താൽപര്യമില്ല. അയൽക്കാർ ക്രിസ്ത്യാനികളുന്നതിനോട് 47 ശതമാനത്തിനും ഇതേ നിലപാടാണ്. എന്നാൽ, ബുദ്ധ മത വിശ്വാസികളിൽ 80 ശതമാനത്തിനും അത്തരം പ്രശ്നങ്ങളില്ല. മുസ്ലിംകളിൽ 78 ശതമാനത്തിനും ഹിന്ദു അയൽക്കാരാകുന്നത് സന്തോഷമേയുള്ളൂ. അതേ സമയം, 2019ൽ ബി.ജെ.പിക്ക് വോട്ടു ചെയ്തവരിൽ ഈ അനുപാതങ്ങൾ വ്യത്യാസപ്പെടുന്നു. 51 ശതമാനം മാത്രമേ മുസ്ലിംകളെ അനിഷ്ടം കാണിക്കാത്തവരുള്ളൂ.
മതങ്ങൾക്കിടയിലെ വിവാഹമാകുേമ്പാൾ ഭൂരിപക്ഷവും എതിർക്കുന്നവരാണ്. ഹിന്ദുക്കളിൽ 67 ശതമാനം, മുസ്ലിംകൾ 80 ശതമാനം, സിഖുകാർ 59 ശതമാനം എന്നിങ്ങനെയാണ് ഭിന്നമതസ്ഥരെ വിവാഹത്തിന് എതിർപ്പ് അറിയിച്ചവർ. ക്രിസ്ത്യൻ, ബുദ്ധ മതങ്ങളിലാണ് ഇത് 50 ശതമാനത്തിൽ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.