ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം27,892 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1396 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 872 ആയി ഉയർന്നു. 20,835 വൈറസ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത് . 6185 പേർ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8068 ആയി. 1076 പേർ രോഗമുക്തി നേടുകയും 324 പേർ മരിക്കുകയും ചെയ്തു.
രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ 3301 കോവിഡ് ബാധിതരാണുള്ളത്. വൈറസ് ബാധിച്ച് 151 പേർക്ക് ജീവൻ നഷ്മായി. ഗുജറാത്തിലെ അഹ്മദാബാദിലാണ് കൂടുതൽ പേർക്ക് കോവിഡുള്ളത്.
ഡൽഹിയിൽ 2918 പേർക്കും രാജസ്ഥാനിൽ 2185 പേർക്കും മധ്യപ്രദേശിൽ 2,096 പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ 103 പേരാണ് മരിച്ചത്. തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലാണ്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ദേശീയ ശരാശരിയേക്കാള്‍ വേഗം പടരുകയാണെന്ന് ഡല്‍ഹി ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.