ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 62,077 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 70,78,123 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 50,129 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നുദിവസം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴുലക്ഷത്തിൽ താഴെ നിർത്താൻ കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തുടർച്ചയായി വരുന്ന ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് ജാഗ്രത കൈവെടിയരുതെന്നും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
6,68,154 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് രാജ്യതെത കോവിഡ് രോഗബാധിതരുടെ എണ്ണത്തിെൻറ 8.50 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിൽ 79 ശതമാനവും 10 സംസ്ഥാനങ്ങളിൽനിന്നാണ്. കേരളത്തിൽ പ്രതിദിനം 8000ത്തിൽ അധികം പേർക്കും മഹാരാഷ്ട്രയിൽ 6000ത്തിൽ അധികംപേർക്കും കോവിഡ് സ്ഥിരീകരിക്കുന്നുണണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏഴുദിവസങ്ങളിലായി 1000ത്തിൽ താഴെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേർ കോവിഡ് ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.