രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടാം ദിവസവും 8000 കടന്നു; ആകെ രോഗികൾ 8,582

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗ ബാധിതരുടെ എണ്ണം 8,329 ആയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികൾ. നിലവിൽ രാജ്യത്ത് 44,513 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്.

Tags:    
News Summary - India’s Covid-19 tally crosses 8k mark for second day with 8,582 fresh infections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.