രാജ്യത്ത്​ 58 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ: 86,052 പുതിയ രോഗികൾ; 1141മരണം


ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 58,18,571 ആയി.

കഴിഞ്ഞ ദിവസം 1141 കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇന്ത്യയിലെ കോവിഡ്​ മരണസംഖ്യ 92,290 ആയി ഉയർന്നു. കോവിഡ്​ മരണ നിരക്ക്​ 1.59 ശതമാ​നമായെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ നിലവിൽ 970116 രോഗികളാണ്​ ചികിത്സയിലുള്ളത്​. 47.56 ലക്ഷം പേർ രോഗമുക്തി ​നേടി. രോഗമുക്തി നിരക്ക്​ 81.74 ശതമാനമായി ഉയർന്നു. കോവിഡ്​ രോഗമുക്തി നിരക്കിൽ ഇന്ത്യയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.