​പ്രഥമ പരിസ്​ഥിതി വകുപ്പ്​ മന്ത്രി ദിഗ്​വിജയ്​ സിങ്​ സാല അന്തരിച്ചു

​മോർബി (ഗുജറാത്ത്​): മുൻ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറിൽ നിന്നുള്ള എം.എൽ.എയുമായ ദിഗ്​വിജയ്​ സിങ്​ സാല അന്തരിച്ചു. 88 വയസായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. 1962-67 കാലയളവിൽ സ്വതന്ത്രനായാണ്​ മണ്ഡലത്തിൽ നിന്ന് ആദ്യമായി​ നിയമസഭയിലെത്തിയത്​. 1967-71 കാലയളവിൽ സ്വതന്ത്ര പാർട്ടി അംഗമായി സഭയിലെത്തി.

ശേഷം കോൺഗ്രസിൽ ചേർന്ന ദിഗ്​വിജയ്​ സിങ്​ 1979ലും 1989ലും സുരേന്ദ്രനഗറിൽ നിന്നും എം.പിയായി. ഇന്ദിര ഗാന്ധി മുൻകൈ​െയടുത്ത്​ സ്​ഥാപിച്ച പരിസ്​തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതൽ 1984 വരെ തൽസ്​ഥാനത്ത്​ പ്രവർത്തിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ച്​ ഐക്യരാഷ്​ട്ര സഭയിൽ ഒന്നിലേറെ തവണ പരിസ്​ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. മുതിർന്ന നേതാവിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

Tags:    
News Summary - India's first Environment Minister Digvijaysinh Zala passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.