ന്യൂഡല്‍ഹി: ഇന്ത്യൻ കൗൺസിൽ േഫാർ മെഡിക്കൽ റിസർചുമായി ( ഐ.സി.എം.ആർ)ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. 380 വളൻറിയർമാരിലാണ് പരീക്ഷണം.
വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആൻറിബോഡികളുടെ അളവും സ്വഭാവവും അറിയുന്നതിനു പരീക്ഷണത്തിനു വിധേയരാകുന്നവരുടെ രക്തസാമ്പ്ള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ട പരീക്ഷണത്തിൽ പങ്കെടുത്തവരിൽ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്നും റോഹ്തക്ക് പി.ജി.ഐയില്‍ വാക്സിൻ പരീക്ഷണത്തിനു നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിതവർമയും ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായും നേരത്തേ വ്യക്തമാക്കിയിരുന്നു.
12 സംസ്ഥാനങ്ങളിലായി 375 വളൻറിയർമാരിലായിരുന്നു ആദ്യഘട്ട പരീക്ഷണം. രോഗികളുടെ സാമ്പിളുകളിൽനിന്ന് ഐ.സി.എം.ആറിെൻറ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച കോവിഡ്-19െൻറ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക് 'ബി.ബി.വി152 കോവിഡ് വാക്സിൻ' വികസിപ്പിച്ചത്. ഡൽഹി എയിംസ്, പട്ന എയിംസ്, പി.ജി.ഐ റോഹ്തക്, ഗോവയിലെ റെഡ്കർ ഹോസ്പിറ്റൽ തുടങ്ങി രാജ്യത്തെ 12 കേന്ദ്രങ്ങൾക്കാണ് 'ബി.ബി.വി152 കോവിഡ് വാക്സിൻ' മനുഷ്യപരീക്ഷണത്തിന് അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.