മുബൈ: ഇൻഡ്യ മുന്നണിയുടെ പ്രാഥമിക ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുക എന്നതാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. രാജ്യത്തെയും ഭരണഘടന, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയേയും സംരക്ഷിക്കുകയാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം വലിയ പ്രതിസന്ധികൾ നേരിടുകയാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടേണ്ടതുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തും.
മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാനതലത്തിലായിരിക്കും. നേതൃത്വത്തെ കൂട്ടായി തീരുമാനിക്കാനുള്ള കഴിവുണ്ടെന്നും അതൊരു പ്രശ്നമാകില്ലെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
ഇൻഡ്യ സഖ്യത്തിന്‍റെ മൂന്നാമത്തെ യോഗം മുംബൈയിൽ ഇന്ന് ആരംഭിക്കും. ആദ്യ യോഗം ജൂണിൽ ബിഹാറിലും രണ്ടാമത്തേത് കഴിഞ്ഞമാസം ബംഗളൂരുവിലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.