ന്യൂഡൽഹി: രാജ്യത്തിന്റെ കയറ്റുമതി തുടർച്ചായി മൂന്നാം മാസവും ഇടിഞ്ഞു. ഏപ്രിലിൽ 12.7 ശതമാനമാണ് ഇടിവ്. 34.66 ശതകോടി ഡോളറിലേക്കാണ് ചുരുങ്ങിയത്. വ്യാപാരക്കമ്മി 15.24 ശതകോടി ഡോളറായി. ഇത് 20 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇന്ത്യയുടെ പ്രധാന വിപണികളായ യൂറോപ്പിലും യു.എസിലും ഇന്ത്യൻ സാധനങ്ങളുടെ ആവശ്യത്തിനുണ്ടായ കുറവാണ് ഇതിന് കാരണം. ഈ അവസ്ഥ മാറാൻ ഇനിയും സമയം എടുത്തേക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി പറഞ്ഞു. എന്നാൽ, സെപ്റ്റംബർ മുതൽ സാഹചര്യം അനുകൂലമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനീസ് വിപണി തുറക്കാൻ സാധ്യതയുണ്ട്. യൂറോപ്പിലേയും യു.എസിലേയും ആവശ്യങ്ങളിൽ മാറ്റം വരുന്നതോടെ കയറ്റുമതി വർധിക്കും-അദ്ദേഹം തുടർന്നു.
ഇറക്കുമതിയിലും കുറവു വന്നു. 14 ശതമാനമാണ് കുറവ്. അഞ്ചുമാസം തുടർച്ചയായി ഇറക്കുമതിയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഇതേമാസം 58.06 ശതകോടി ഡോളറിന്റെ ഇറക്കുമതി രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അത് 49.9 ശതകോടി ഡോളറായി ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.