ഇന്ത്യയിൽ 76,472 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 34 ലക്ഷത്തിലേക്ക്​

ന്യൂഡല്‍ഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 75000 കടന്ന്​ കോവിഡ്​ ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,472 പേർക്കാണ്​ കോവിഡ്​ സ്ഥിരുീകരിച്ചത്​. ​ ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം 34, 64,973 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിതരായിട്ടുള്ളത്​.

രാജ്യത്ത്​ 24 മണിക്കൂറിൽ 1021 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 62,550 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.81 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ26,48,999 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം65,050 പേരാണ്​ ​രോഗമുക്തി നേടിയത്​. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 21.72 ശതമാനമായി​​. 7,52,424.പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,28,761 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.