ചെന്നൈ: ഇന്ത്യയും സിംഗപ്പൂരും മത്സരത്തിൽ നിന്ന് പരസ്പര സഹകരണത്തിലേക്കും സഹായത്തിലേക്കും നീങ്ങിയതായി പ്ര ധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐ.ഐ.ടിയിൽനടന്ന സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദ േഹം.
കഴിഞ്ഞ വർഷം സിംഗപൂർ സന്ദർശന സമയത്ത് ഹാക്കത്തോണിൻെറ ലക്ഷ്യം മത്സരമാണെന്നായിരുന്നു താൻ പറഞ്ഞതെന്നും ഈ വർഷം ഉൗന്നൽ നൽകുന്നത് പരസ്പരം സഹകരിക്കുന്നതിനും സഹായിക്കുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ മദ്രാസ് ഐ.ഐ.ടിയാണ് ഹാക്കത്തോൺ പരിപാടിക്ക് വേദിയായത്. മികച്ച ആരോഗ്യം, വിദ്യാഭ്യാസ മികവ്, താങ്ങാവുന്നതും ശുദ്ധമായതുമായ ഊർജ്ജം എന്നിവയിലൂന്നിയായിരുന്നു ഇത്തവണത്തെ ഹാക്കത്തോൺ. ശനിയാഴ്ച തുടക്കം കുറിച്ച 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോൺ ഇന്ന് സമാപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.