പൗരത്വ ഭേദഗതി നിയമം അനാവശ്യമെന്ന് ഷൈഖ് ഹസീന

അബൂദാബി: മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത് രി ഷൈഖ് ഹസീന. പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ സർക്കാർ കൊണ്ടുവന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇത് ആനാവശ്യമെന്നും ഹസീന ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യ പ്രതികരണമാണ് ഷൈഖ് ഹസീന നടത്തിയിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് നേരത്തെ തന്നെ വ്യക്തിയിട്ടുണ്ട്. ഇന്ത്യയും ഇതേ നിലപാടാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ഷൈഖ് ഹസീന പറയുന്നു.

പീഡനത്തിന്‍റെ പേരിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യവിട്ടു പോകുന്നില്ല. ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല. എന്നാൽ, ഇന്ത്യയിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഷൈഖ് ഹസീന അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - India’s Citizenship Act is unnecessary says Bangladesh PM Sheikh Hasina -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.