ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി ഉയർന്നു. ഇതുവരെ 17,265 പേർക്കാണ് രോഗബാധ സ്ഥിരീക രിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ള ിൽ 1553 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. 14,175 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും 2547 രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 5000ത്തിന് അടുത്തെത്തി. സംസ്ഥാനത്ത് 4203 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിെൻറ കണക്കുകൾ പ്രകാരം 223 കോവിഡ് മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 507 പേർ രോഗമുക്തി നേടി. ഞായറാഴ്ച മാത്രം 552 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രക്ക് പിറകെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 2003 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 45 ആയി ഉയർന്നു. ഞായറാഴ്ച പുറത്തുവന്ന 736 പരിശോധനാഫലങ്ങളിൽ 186 എണ്ണം കോവിഡ് പോസിറ്റീവാണ്. ഡൽഹിയിൽ അതിവേഗം കോവഡ് വ്യാപിക്കുകയാണെന്നും ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ കോവിഡ് കേസുകളുടെ എണ്ണം 1911 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധയെ തുടർന്ന് 63 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.