ഇസ്ലാമാബാദ്: മോശം കാലാവസ്ഥയെതുടർന്ന് അമൃത്സറിൽനിന്ന് അഹ്മദാബാദിലേക്കുള്ള ഇൻഡിഗോ വിമാനം പാക് വ്യോമാതിർത്തിയിലേക്ക് കടന്നു. പിന്നീട് അപായം കൂടാതെ തിരിച്ച് ഇന്ത്യയിലെത്തി. ശനിയാഴ്ച രാത്രി 7.30ഓടെ ലാഹോറിന് വടക്ക് ഗുജ്റൻവാല മേഖലയിലേക്ക് നീങ്ങിയ വിമാനം 8.01ഓടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ തിരികെ പ്രവേശിച്ചതായി പാകിസ്താനിലെ ‘ഡോൺ’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ വിമാനക്കമ്പനി പ്രതികരിച്ചിട്ടില്ല. മോശം കാലാവസ്ഥയിൽ ഇത്തരത്തിൽ സംഭവിക്കാറുണ്ടെന്നും അന്തർദേശീയ തലത്തിൽ ഇത് അനുവദനീയമാണെന്നും പാക് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അധികൃതർ പറഞ്ഞു. മേയ് മാസം മസ്കത്തിൽനിന്ന് ലാഹോറിലേക്കുള്ള വിമാനം ഇത്തരത്തിൽ മോശം കാലാവസ്ഥയിൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.