ഭിന്നശേഷി കുട്ടിക്ക് ഇൻഡിഗോ വിമാനത്തിൽ വിലക്ക്; വിശദീകരണവുമായി കമ്പനി

റാഞ്ചി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആരോപണം. റാഞ്ചി വിമാനത്താവളത്തിൽ മേയ് ഏഴിനാണ് സംഭവം. രക്ഷിതാക്കളോടൊപ്പം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയെ ഭിന്നശേഷിക്കാരനായ കുട്ടിയെ ജീവനക്കാർ തടഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

കുട്ടിയെ യാത്ര ചെയ്യാൻ അനുവദിച്ചാൽ അത് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇൻഡിഗോ ജീവനക്കാർ പറഞ്ഞതായി കുറിപ്പിലുണ്ട്.

അതേസമയം, കുറിപ്പിന് മറുപടിയുമായി കമ്പനി രംഗത്ത് വന്നു. കുട്ടി പരിഭ്രാന്തനായതിനാലാണ് ആ സമയത്ത് രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യാൻ കഴിയാതിരുന്നത്. കുട്ടി ശാന്തനാകുന്നതിനായി ജീവനക്കാർ കാത്തിരുന്നുവെന്നും പക്ഷെ ഫലമുണ്ടായില്ലെന്നും കമ്പനി കുറിപ്പിൽ പറയുന്നു.

കുട്ടിക്കും രക്ഷിതാക്കൾക്കും ഹോട്ടലിൽ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നുവെന്നും തിങ്കളാഴ്ച ഇവർ യാത്ര തിരിച്ചെന്നും കമ്പനി വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുക കമ്പനിയുടെ നയമാണെന്നും പ്രതിമാസം 75,000 ഭിന്നശേഷിക്കാർ തങ്ങളുടെ വിമാനങ്ങളിൽ യാത്രചെയ്യുന്നതായും ഇൻഡിഗോ വ്യക്തമാക്കി. 

Tags:    
News Summary - IndiGo bars specially-abled child from boarding plane at Ranchi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.