ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ പർച്ചേസ് കരാറിലേർപ്പെട്ട് ഇൻഡിഗോ. 500 എയർബസ് എ320 ഫാമിലി വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. എ320 നിയോ, എ321 നിയോ, എ321 എക്സ്.എൽ.ആർ വിമാനങ്ങളാണ് ഓർഡറിലുള്ളത്. 2030-35 നും ഇടയിൽ ഡെലിവറി എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 50 ബില്യൺ ഡോളർ മുല്യമുള്ള ഇടപാടിലാണ് ഇൻഡിഗോ ഏർപ്പെട്ടിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ മാർച്ചിൽ എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇൻഡിഗോയുടെ ഈ നീക്കം. ഇൻഡിഗോയും എയർ ഇന്ത്യ ഉടമസ്ഥരായ ടാറ്റയും തമ്മിലുള്ള മത്സരമായായാണ് ഈ കരാറുകളെ വിലയിരുത്തുന്നത്. ഇന്ത്യൻ ആഭ്യന്തര വിപണിയിൽ 61 ശതമാനം വിഹിതമുള്ള ഇൻഡിഗോ, ഭാവിയിൽ ഇന്ത്യൻ വ്യോമയാന വിപണിയെക്കാൾ ഉയരത്തിൽ വാഴാൻ സാധ്യതയുണ്ട്.
2030 ഓടെ 100 വിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്താലാണ് അടുത്ത 10 വർഷത്തിനകം 700 ലധികം വിമാനമെന്ന ലക്ഷ്യം നേടാനായി ഇൻഡിഗോ ശ്രമിക്കുന്നത്.
"ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാനാവുന്ന രീതിയിൽ വിമാനയാത്ര ജനാധിപത്യവൽക്കരിക്കുന്ന എയർബസിന്റെയും ഇൻഡിഗോയുടെയും ബന്ധം ഈ മേഖലയിൽ ഒരു പുതിയ അധ്യായമായി നിലനിൽക്കും." എയർബസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറും ഇന്റർനാഷണൽ മേധാവിയുമായ ക്രിസ്റ്റ്യൻ ഷെറർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.