ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ജീവനക്കാരൻ അറസ്റ്റിൽ. കമ്പനി ജീവനക്കാരനായ കാർത്തിക് മാധവാണ് അറസ്റ്റിലായത്. മുതിർന്ന ജീവനക്കാർ താക്കീത് ചെയ്തതിലുള്ള നിരാശയിലാണ് ഇയാൾ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത്.
കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് സംഭവമുണ്ടായത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ തെരച്ചിൽ നടത്തിെയങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ബോംബ് ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഡൽഹി വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണനിലയിലായത്.
ഫോൺ കോളിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനൊടുവിലാണ് കമ്പനിയുടെ കസ്റ്റമർ വിഭാഗത്തിൽ ജോലി ചെയ്യുന്ന കാർത്തിക്കാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കാർത്തിക്കിനെതിരെ നടപടി ഉണ്ടാകുമെന്ന് സീനിയർ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഭീഷണി സന്ദേശം അയക്കാൻ കാർത്തിക്കിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.