മാസ്​ക്​ ധരിക്കാത്തതിന്​ ഇൻഡിഗോ വിമാനത്തിൽനിന്ന്​ യാത്രക്കാരനെ പുറത്താക്കി

​െകാൽക്കത്ത: മാസ്​ക്​ ധരിക്കാത്തതിനെ തുടർന്ന്​ ഇൻഡിഗോ വിമാനത്തിൽനിന്ന്​ യാത്രക്കാരനെ പുറത്താക്കി. കൊൽക്കത്ത വിമാനത്താവളത്തിലാണ്​ സംഭവം.

ബെംഗളൂരു-കൊൽക്കത്ത വിമാനത്തിലെ യാത്ര​ക്കാരനോട്​ നിരവധി തവണ മാസ്​ക്​ ധരിക്കാൻ അഭ്യർഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ്​ പുറത്താക്കൽ.

കുറച്ചുദിവസം മുമ്പ്​ മാസ്​ക്​ ധരിക്കാത്തതിനെ തുടർന്ന്​ രണ്ടു യാത്രക്കാരെ എയർ ഏഷ്യ ഇന്ത്യ പുറത്താക്കിയിരുന്നു. ഗോവ -മുംബൈ വിമാനത്തിലായിരുന്നു സംഭവം.

2020 മാർച്ചിൽ കൊറോണ വൈറസ്​ രാജ്യത്ത്​ പടർന്നുപിടിച്ചതോടെ പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയിരുന്നു. വിമാനയാത്രക്കും മാസ്​ക്​ നിർബന്ധമാക്കിയിരുന്നു.

Tags:    
News Summary - IndiGo hands over passenger to Kolkata airport security over no mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.