ഇന്‍ഡിഗോ വിമാന സർവീസ് രാജ്യവ്യാപകമായി തടസ്സപ്പെട്ടു; വിമാന താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര

ഇന്‍ഡിഗോ വിമാന സർവീസ് രാജ്യവ്യാപകമായി തടസ്സപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്‌വർക്കില്‍ സംഭവിച്ച തകരാറുമൂലം, ചെക്ക്-ഇൻ, ബുക്കിംഗ് സേവനങ്ങളാണ് തടസ്സപ്പെട്ടത്.

ഇൻഡിഗോ എയർലൈൻസിൻ്റെ സംവിധാനങ്ങളിലെ വൻ സാങ്കേതിക തകരാർ രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങളെ ബാധിച്ചു. ഇതേ തുടർന്ന് വിമാന താവളങ്ങളിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തടസ്സം താൽക്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ തിരികെയെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - IndiGo hit by system slowdown, check-ins, flight ops affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.