വിമാനത്തിൽ കയറിയ യാത്രക്കാരൻ സീറ്റ്​ കണ്ട്​ ഞെട്ടി; ചി​ത്രങ്ങൾ വൈറൽ

ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് യാത്രക്കാരൻ. സുബ്രത് പട്‌നായിക് എന്ന യാത്രക്കാരനാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചിത്രം പങ്കുവെച്ചത്.ഭാര്യക്ക് അനുവദിച്ച സീറ്റിൽ ‘കുഷ്യൻ’ ഇല്ലായിരുന്നുവെന്നാണ് സുബ്രത് പറയുന്നത്. 6E-6798 എന്ന പുണെ - നാഗ്പുർ വിമാനത്തിലാണ് സംഭവം. സുബ്രതിന്‍റെ ഭാര്യ സാഗരിക പട്നായികിനാണ്​ ദുരനുഭവം ഉണ്ടായത്.

വിമാനത്തിൽ തനിക്ക് അനുവദിച്ച 10A വിന്‍ഡോ സീറ്റിലാണ്​ കുഷ്യൻ ഇല്ലാതിരുന്ന​തെന്ന്​ യുവാവ്​ പറയുന്നു.സീറ്റിൽ കുഷ്യൻ ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ക്രൂ അംഗങ്ങളെ സാഗരിക വിവരമറിയിച്ചിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞാണ് മറ്റൊരു കുഷ്യൻ വച്ച് പ്രശ്നം പരിഹരിച്ചതെന്നും സുബ്രത്​ പറയുന്നു.

ചിത്രം സമൂഹമാധ്യമങ്ങളിടലടക്കം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ചിലപ്പോള്‍ ഇതൊരു പരീക്ഷണമായിരിക്കാം. കുഷ്യന് 250 മുതല്‍ 500 രൂപവരെ അധികതുക ഈടാക്കുന്നതിലേക്ക് ഇന്നല്ലെങ്കില്‍ നാളെ ഇന്‍ഗിഗോ മാറാം’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇന്‍ഗിഗോ എയര്‍ലൈന്‍സിന്റെത് വളരെമോശം സേവനമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

സംഭവം വിവാദമായതോടെ ഇന്‍ഡിഗോ ക്ഷമാപണവുമായെത്തി. ’ഇത് തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ചില സമയത്ത് സീറ്റില്‍നിന്ന് കുഷ്യന്‍ വേര്‍പ്പെട്ട് പോവാറുണ്ട്. ഞങ്ങളുടെ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കും. കൂടാതെ നിങ്ങള്‍ ചൂണ്ടികാണിച്ച പ്രശ്‌നം ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. താങ്കള്‍ക്ക് ഭാവിയില്‍ മികച്ചസേവനം ഉറപ്പാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’- ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതർ എക്‌സില്‍ കുറിച്ചു.

‘ഒരു കാരണവശാലും യാത്രക്കാർക്ക് വിമാനങ്ങളിൽ മോശം സീറ്റുകൾ നൽകരുത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇതുമായി ബന്ധപ്പെട്ട് മൂൻപ് വിമാനക്കമ്പനികൾക്ക് താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പായും ഡിജിസിഎ (DGCA)ഇതിന്മേൽ നടപടി സ്വീകരിക്കണം’ -വ്യോമയാന വിദഗ്ദൻ ധൈര്യശിൽ വന്ദേകർ പറയുന്നു.

ഇന്‍ഡിഗോക്കെതിരെ മുമ്പും പലരും രംഗത്തെത്തിയിരുന്നു. സിനിമതാരങ്ങളായ പൂജാഹെഗ്‌ഡെയും റാണാ ഡഗ്ഗുബട്ടിയും ഇന്‍ഡിഗോയുടെ മോശം സേവനത്തിനെതിരെ പ്രതികരിച്ചിരുന്നു. വളരെ മോശം യാത്രാ അനുഭവമാണ് ഇന്‍ഡിഗോയിലേത് എന്നായിരുന്നു 2022ല്‍ ഡഗ്ഗുബാട്ടി പറഞ്ഞത്. തന്റെ ലഗേജ് കാണാതായതിനെതുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്‍ഡിഗോ ജീവനക്കാര്‍ തന്നോട് യാതൊരു കാരണവുമില്ലാതെ അഹങ്കാരത്തോടെ പെറിമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. റാഞ്ചിയില്‍ ഭിന്നശേഷിക്കാരനെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാഞ്ഞതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അഞ്ചുലക്ഷം രൂപ ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞവര്‍ഷം പിഴയിട്ടിരുന്നു.

Tags:    
News Summary - IndiGo Passenger Finds Seat Cushion Missing On Flight, Airline Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.