വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് കുഴഞ്ഞു വീണു മരിച്ചു

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് കുഴഞ്ഞു വീണു മരിച്ചു. നാഗ്പൂർ എയർപോർട്ടിലാണ് ഇൻഡിഗോ പൈലറ്റ് കുഴഞ്ഞു വീണ് മരിച്ചത്. ബോർഡിങ് ഗേറ്റിൽ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൂണെയിലേക്കുള്ള വിമാനം പറത്താ​നെത്തിയ പൈലറ്റാണ് കുഴഞ്ഞു വീണത്. പൈലറ്റിന്റെ മരണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ഇൻഡിഗോ കുഴഞ്ഞു വീണ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അറിയിച്ചു. മരിച്ച പൈലറ്റിന്റെ കുടുംബത്തോടൊപ്പം ഇൻഡിഗോയുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്സ് പൈലറ്റും കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെ പൈലറ്റിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിമാനം ദുബൈയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. സ്പൈസ്ജെറ്റിന്റെ തുടക്കത്തിൽ കമ്പനിയിലുണ്ടായിരുന്ന പൈലറ്റാണ് മരിച്ചത്. 

Tags:    
News Summary - IndiGo pilot collapses at boarding gate of Nagpur airport, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.