ഡൽഹി-ബംഗളൂരു ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ തീപ്പൊരി; പറക്കൽ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തീപ്പൊരി കണ്ടതായി സംശയം ഉയർന്നതിനെ തുടർന്ന് വിമാനം പറക്കൽ റദ്ദാക്കി. 6ഇ-2131 വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര സന്നാഹങ്ങൾ ഒരുക്കി. യാത്രക്കാരിലൊരാൾ എൻജിനിൽനിന്ന് തീപ്പൊരി വരുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പറന്നുപൊങ്ങാനൊരുങ്ങുന്ന സമയത്താണ് തീപ്പൊരി കണ്ടതെന്ന് അവർ എൻ.ഡി.ടി.വിയോട് പറഞ്ഞു. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് റിപ്പോർട്ട് തേടി.

Tags:    
News Summary - IndiGo Plane Engine Catches Fire During Take-Off In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.