ഇന്‍ഡിഗോ വിമാനത്തിന് ടാക്സിവേ തെറ്റി; റൺവേ തടസ്സപ്പെട്ടു

ന്യൂഡൽഹി: ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് ടാക്‌സിവേ തെറ്റി. ഞായറാഴ്ച രാവിലെ അമൃത്സറില്‍നിന്ന് എത്തിയ എ 320 വിമാനം റണ്‍വേയുടെ അവസാന ഭാഗത്തേക്കു പോയെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് റണ്‍വേ ബ്ലോക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെ നിരവധി വിമാന സർവിസുകളെ ബാധിച്ചു.

യാത്രക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കു പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.

Tags:    
News Summary - IndiGo plane misses taxiway after landing in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.