എയർ ഇന്ത്യയെ പിന്നിലാക്കാൻ ഇൻഡിഗോ; 500 വിമാനങ്ങൾക്ക് എയർബസിന് ഓർഡർ നൽകി

ന്യൂഡൽഹി: 500 എയർബസ് എ-320 വിമാനങ്ങൾക്ക് ഓർഡർ നൽകി എൻഡിഗോ എയർലൈൻസ്. ഈ വർഷമാദ്യം എയർ ഇന്ത്യ 470 വിമാനങ്ങൾക്കായി ഓർഡർ നൽകിയ ഇടപാടിനെ പിന്നിലാക്കുന്ന ഇടപാടാണ് ഇൻഡിഗോ നടത്തിയത്. എയർബസുമായി ഒരു വിമാനക്കമ്പനി ഒറ്റയടിക്ക് ഇത്രയേറെ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നത് ആദ്യമാണെന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.

കൂടുതൽ സർവിസുകൾ നടത്തി വിമാന യാത്രക്കാരെ ആകർഷിക്കുകയാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. പാരീസ് എയര്‍ ഷോയില്‍ ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി. സുമന്ത്രന്‍, ഇന്‍ഡിഗോ സി. ഇ. ഒ. പീറ്റര്‍ എല്‍ബേഴ്സ്, എയര്‍ബസ് സി. ഇ. ഒ. ഗില്ലൂം ഫൗറി, എയര്‍ബസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസറും ഇന്റര്‍നാഷണല്‍ മേധാവിയുമായ ക്രിസ്റ്റ്യന്‍ ഷെറര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് 500 വിമാനങ്ങൾക്കുള്ള കരാര്‍ ഒപ്പിട്ടത്.

നിലവിൽ മുന്നൂറിലധികം വിമാനങ്ങൾ ഇന്‍ഡിഗോയുടെ സർവിസിലുണ്ട്. രാജ്യത്തെ 78 കേന്ദ്രങ്ങളെയും 20ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ഇൻഡിഗോ ബന്ധിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ 500ന് പുറമേ നേരത്തെ 480 വിമാനങ്ങൾക്കും ഇൻഡിഗോ ഓർഡർ നൽകിയിരുന്നു. 2030നും 2035നും ഇടയിൽ മുഴുവൻ വിമാനങ്ങളും ലഭിക്കുമെന്നാണ് ധാരണ. 

Tags:    
News Summary - IndiGo to buy 500 A320 family aircraft from Airbus in record deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.