ബംഗളൂരു: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കു മെന്ന് വ്യക്തമായതോടെ കർണാടക കോൺഗ്രസ് കമ്മിറ്റിയും ആവേശത്തിൽ. മുമ്പ്, അമ്മ സോണ ിയ ഗാന്ധിയും മുത്തശ്ശി ഇന്ദിര ഗാന്ധിയും നിർണായകമായ രാഷ്ട്രീയ വിജയം നേടിയ ദക്ഷിണേ ന്ത്യയിലേക്കുള്ള ഗാന്ധി കുടുംബത്തിെൻറ നാലാംവരവാണിത്.
കർണാടകയുടെ അതിർത്തി ജില്ലയായ വയനാട്ടിലുണ്ടായേക്കാവുന്ന രാഹുൽതരംഗം ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നിർണായകമായ മത്സരം നടക്കുന്ന മൈസൂരു- കുടക്, ഗുണ്ടൽപേട്ട് ഉൾപ്പെടുന്ന ചാമരാജ് നഗർ എന്നീ മണ്ഡലങ്ങളെയും ഗുണപരമായി സ്വാധീനിച്ചേക്കുമെന്ന വിലയിരുത്തലിലാണ് കർണാടകയിലെ കോൺഗ്രസ് നേതൃത്വം. രണ്ടു മണ്ഡലങ്ങളിലും സഖ്യത്തിനുവേണ്ടി കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 1998 മുതൽ കോൺഗ്രസും ബി.ജെ.പിയും മാറിമാറി ജയിച്ചുവരുന്ന മണ്ഡലമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ മൈസൂരു.
കേരളത്തിന് പുറമെ കർണാടകയിലെയും തമിഴ്നാട്ടിലെയും കോൺഗ്രസ് നേതൃത്വം രാഹുൽഗാന്ധിയെ തങ്ങളുടെ മണ്ഡലങ്ങളിൽ മത്സരിക്കാൻ ക്ഷണിച്ചിരുന്നു. കോൺഗ്രസിെൻറ പ്രതിസന്ധി ഘട്ടത്തിലും പാർട്ടി നേതാക്കളെ ഗംഭീരമായി വിജയിപ്പിച്ച പാരമ്പര്യം കർണാടകക്കുണ്ട്. അടിയന്തരാവസ്ഥക്കു ശേഷം രാജ്യം മുഴുവൻ അലയടിച്ച കോൺഗ്രസ് വിരുദ്ധ വികാരത്തിനിടയിലും 1977ൽ കർണാടകയിലെ 28ൽ 24 സീറ്റും പാർട്ടി നേടി. പക്ഷേ, കേന്ദ്രത്തിൽ 189 സീറ്റിലൊതുങ്ങി. റായ്ബറേലിയിൽ ഇന്ദിര ഗാന്ധി തോറ്റു. പാർട്ടിയുടെ വിശ്വസ്തനായ ചിക്കമഗളൂരുവിലെ എം.പി ഡി.ബി. ചന്ദ്രഗൗഡ ഇന്ദിരക്കായി രാജിവെച്ചൊഴിഞ്ഞു.
പിറ്റേവർഷം ഉപതെരഞ്ഞെടുപ്പിൽ ചിക്കമഗളൂരുവിൽനിന്ന് ഇന്ദിര ഗാന്ധി ജനതാപാർട്ടിയുടെ വീരേന്ദ്ര പാട്ടീലിനെതിരെ 70,000 വോട്ടുകൾക്ക് െഎതിഹാസിക ജയം കുറിച്ചു. ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ പുനർജന്മമായിരുന്നു ആ വിജയം. തുടർന്ന് 1980ൽ ആന്ധ്രയിലെ മേടക്കിലും റായ്ബറേലിയിലും വിജയിച്ച് ഇന്ദിര അധികാരത്തിലേറി. മേടക്കിൽ ജനത പാർട്ടി നേതാവായിരുന്ന ജയ്പാൽ റെഡ്ഡിയെയാണ് തോൽപിച്ചത്. 1999ൽ അമേത്തിക്കുപുറമെ, സോണിയ ഗാന്ധി രണ്ടാം സീറ്റായി കർണാടകയിലെ ബെള്ളാരിയാണ് തെരഞ്ഞെടുത്തത്. ബി.ജെ.പിയുടെ സുഷമ സ്വരാജായിരുന്നു എതിർ സ്ഥാനാർഥി. സോണിയക്കെതിരെ ‘ഇറ്റലിക്കാരി’ പ്രയോഗം ബി.ജെ.പി കാര്യമായി പ്രയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ‘സ്വദേശി ബേഠി’യും ‘വിദേശി ബാഹു’വും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജയം സോണിയക്കായിരുന്നു; 56,000 വോട്ടിന്. അമേത്തിയിൽ ഇത്തവണ മത്സരം കടുക്കുേമ്പാൾ സുരക്ഷിത മണ്ഡലമായൊരുങ്ങുന്ന വയനാട്ടിലും ചരിത്രത്തിെൻറ ആവർത്തനമെന്നപോലെ രാഹുലിന് വൻ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.