ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടി ​വെച്ചു കൊന്നയാൾ അറസ്​റ്റിൽ

ഇൻഡോർ: ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തു നായയെ വെടിവെച്ചുകൊന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു​. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്​ച രാത്രിയായിരുന്നു​ സംഭവം. ഇൻഡോർ സുദാമ നഗർ സ്വദേശിയായ നരേന്ദ്ര വിശ്വയ്യ(53) ആണ്​ അറസ്​റ്റിലായത്​.

അയൽക്കാര​െൻറ വളർത്തുനായ ത​െൻറ ഭാര്യയ കടിച്ചതിൽ രോഷം പൂണ്ട വിശ്വയ്യ ത​െൻറ ലൈസൻസുള്ള കൈത്തോക്കുപയോഗിച്ച്​ നായ്​ക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. നായ്​യു​ടെ കഴുത്തിനാണ്​ വെടിയേറ്റത്​. ഉടനെ ത​ന്നെ നായ്​ ചത്തുവീണു.- പൊലീസ്​ പറഞ്ഞു.

നായ്​ പ്രദേശ​​ത്തെ പലരേയും കടിച്ചിട്ടുണ്ടെന്ന്​ പ്രതി പറഞ്ഞു. ഈ ​മൊഴി സത്യമാണെന്നു കണ്ടെത്തിയാൽ നായ്​യുടെ ഉടമസ്ഥനെതിരെ അനുയോജ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ വ്യക്തമാക്കി.

Tags:    
News Summary - Indore Man Shoots Dead Neighbour's Pet Dog For Biting Wife: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.