ബട്ടിൻഡ: ഇന്ത്യക്ക് അവകാശപ്പെട്ട സിന്ധു നദീജലം പാകിസ്താന് വിട്ടു നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കർഷകർക്ക് ധാരാളം ജലം ആവശ്യമുണ്ട്. കർഷകർക്ക് നല്ല വിളവ് ലഭിക്കാൻ ആവശ്യമായ ജലം ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. തെരഞ്ഞെടുപ്പല്ല, തനിക്ക് പ്രധാനം കർഷകരുടെ ക്ഷേമമാണെന്നും മോദി പറഞ്ഞു. പഞ്ചാബിലെ ബട്ടിൻഡയിൽ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സൈന്യത്തിെൻറ പ്രാഗത്ഭ്യം പാകിസ്താൻ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിെൻറ ആഘാതത്തിൽ നിന്നും പാകിസ്താൻ കരകേറിയിട്ടില്ലെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കുമെതിരെയുള്ള പോരാട്ടത്തിെൻറ ഭാഗമാണ് നോട്ട് പിൻവലിക്കൽ. ബുദ്ധിമുട്ടുകൾ നേരിടുേമ്പാഴും സർക്കാറിനെ പിന്തുണക്കുന്ന ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.