ന്യൂഡൽഹി: വ്യവസായിയും മുൻ കോൺഗ്രസ് എം.പിയുമായ നവീൻ ജിൻഡാൽ ബി.ജെ.പിയിൽ ചേർന്നു. മോദിയുടെ വികസിത ഭാരത അജണ്ടക്ക് പിന്തുണ നൽകാനാണ് മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. 2004-14 കാലയളവിൽ കുരുക്ഷേത്ര മണ്ഡലത്തെ പ്രതിനിധാനംചെയ്ത് അദ്ദേഹം ലോക്സഭയിലുണ്ടായിരുന്നു. ഇതേ സീറ്റിൽ അദ്ദേഹം ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും.
ഹരിയാന മന്ത്രിയും സ്വതന്ത്ര എം.എൽ.എയുമായ രഞ്ജിത് സിങ് ചൗട്ടാലയും ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നു. അദ്ദേഹം ഹിസാർ സീറ്റിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. അതിനിടെ, കാൺപുരിലെ സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ സത്യദേവ് പചൗരി താൻ കാൺപുരിൽനിന്ന് മത്സരിക്കില്ലെന്ന് കാട്ടി പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.