ന്യൂഡൽഹി: ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേന്ദ്ര ഒൗഷധ ഗുണനിലവാ ര സ്ഥാപനത്തിന് (സി.ഡി.എസ്.സി.ഒ) കീഴിലാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം കൊണ്ടുവന്ന കര ട് ബില്ലിൽ വിയോജിച്ച് നിതി ആയോഗ്. സി.ഡി.എസ്.സി.ഒക്ക് ഇക്കാര്യത്തിൽ വൈദഗ്ധ്യമി ല്ലെന്നും പകരം മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി, വിതരണം, ഉപയോഗം തുടങ്ങിയ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുന്ന ബില്ലുകൊണ്ടുവരണമെന്നും നിതി ആയോഗ് വ്യക്തമാക്കി. മെഡിക്കൽ ഉപകണങ്ങൾ കേന്ദ ഗുണനിലവാര സമിതിക്ക് കീഴിലാക്കി ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽവരുന്ന വിധത്തിൽ ഒക്ടോബർ ആദ്യവാരത്തിലാണ് ആരോഗ്യമന്ത്രാലയം കരട് ബിൽ പുറത്തിറക്കിയത്.
ഔഷധമേഖലയിലെ സാങ്കേതികസമിതിയായ ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ആരോഗ്യമന്ത്രായം കരട് ബില്ല് തയാറാക്കിയത്.
എക്സ്റേ, സ്കാനിങ് യന്ത്രം, കളർ ഡോപ്ലർ, ഹാർട്ട്-ലങ് മെഷിൻ, ഇ.സി.ജി, രക്തഘടകങ്ങൾ വേർതിരിക്കുന്ന വിവിധ ഉപകരണങ്ങൾ, ഗ്ലൂക്കോമീറ്റർ, തെർമോമീറ്റർ, മോണിറ്റർ, ബാൻഡേജ്, പേസ് മേക്കർ, സ്റ്റതസ്കോപ്, രക്തസമ്മർദം അളക്കുന്ന യന്ത്രം, ഉപകരണങ്ങൾ അണുമുക്തമാക്കുന്ന ഡിസ് ഇൻഫെക്റ്റൻറുകൾ തുടങ്ങി മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം, വിതരണം, ഇറക്കുമതി എന്നിവക്ക് കേന്ദ്ര ഒൗഷധ ഗുണനിലവാര സ്ഥാപനത്തിെൻറ അനുമതി നിർബന്ധമാക്കിയാണ് കരട് ബില്ല് പുറത്തിറക്കിയത്.
അതേസമയം, നിതി ആയോഗ് വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ തുടർനടപടി സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.