ശ്രീനഗർ: നിയന്ത്രണരേഖക്ക് സമീപം കെരാൻ മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു. ശ്രീനഗർ ലോക് സഭ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
ശ്രീനഗർ ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഞായറാഴ്ച സൗത് കശ്മീരിലെ കുൽഗാം ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ തീവ്രവാദികൾ നിറയൊഴിച്ചിരുന്നു. പൊലീസുകാർ ശക്തമായി തിരിച്ചടിച്ചതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കുൽഗാം. ഏപ്രിൽ 12ന് ഇവിടെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
ശ്രീനഗർ, ബുദ്ഗാം, ഗന്ദേർബാൽ ജില്ലകൾ ഉൾപ്പെടുന്ന തെരുവുകളിൽ ജനങ്ങളെ ഇളക്കിവിട്ട ശേഷമായിരുന്നു ആക്രമണം. പോളിങ് സ്റ്റേഷന് തീ കൊടുക്കാനും ഗൂഢാലോചന നടന്നിരുന്നു. ജനങ്ങളിൽ ഭീതി പടർത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരണമാണ് വിഘടനവാദികൾ ലക്ഷ്യം വച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.