ന്യൂഡൽഹി: ഇൻഫർമേഷൻ കമീഷണർമാരുടെ നിയമനത്തിന് ചുരക്കപ്പട്ടിക തയാറാക്കുേമ്പാൾ എന്തുകൊണ്ടാണ് വിരമിച്ചവരടക്കം സർക്കാർ ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി േകന്ദ്ര സർക്കാറിനോട് ആരാഞ്ഞു. ഇൻഫർമേഷൻ കമീഷണർ, നാല് കമീഷണർമാർ എന്നിവരെ ഇതിനകം നിയമിച്ചെന്നും മറ്റു കമീഷണർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനു മുന്നിൽ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് അറിയിച്ചു.
‘‘പട്ടികയിലെ14 പേരും ബ്യൂറോക്രാറ്റുകളാണ്. ഇവിടെ മറ്റാരുമില്ലേ’’? കോടതി ചോദിച്ചു. ഇതിൽ ഒരാൾ വിരമിച്ച ജഡ്ജിയാണെന്നും മറ്റുള്ളവർ ഉേദ്യാഗസ്ഥരാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ മറുപടി നൽകി.ആർ.ടി.െഎ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, കോമഡോർ ലോകേഷ് ബത്ര, അമൃത േജാഹരി എന്നിവരാണ് പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. ഇൻഫർമേഷൻ കമീഷണർമാരുടെ ഒഴിവുകൾ നികത്താത്തത് മൂലം 23,500 അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.