ഇൻഫർമേഷൻ കമീഷണർമാർ: എന്തുെകാണ്ട് സർക്കാർ ജീവനക്കാർ മാത്രം? –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇൻഫർമേഷൻ കമീഷണർമാരുടെ നിയമനത്തിന് ചുരക്കപ്പട്ടിക തയാറാക്കുേമ്പാൾ എന്തുകൊണ്ടാണ് വിരമിച്ചവരടക്കം സർക്കാർ ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി േകന്ദ്ര സർക്കാറിനോട് ആരാഞ്ഞു. ഇൻഫർമേഷൻ കമീഷണർ, നാല് കമീഷണർമാർ എന്നിവരെ ഇതിനകം നിയമിച്ചെന്നും മറ്റു കമീഷണർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനു മുന്നിൽ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് അറിയിച്ചു.
‘‘പട്ടികയിലെ14 പേരും ബ്യൂറോക്രാറ്റുകളാണ്. ഇവിടെ മറ്റാരുമില്ലേ’’? കോടതി ചോദിച്ചു. ഇതിൽ ഒരാൾ വിരമിച്ച ജഡ്ജിയാണെന്നും മറ്റുള്ളവർ ഉേദ്യാഗസ്ഥരാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ മറുപടി നൽകി.ആർ.ടി.െഎ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, കോമഡോർ ലോകേഷ് ബത്ര, അമൃത േജാഹരി എന്നിവരാണ് പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. ഇൻഫർമേഷൻ കമീഷണർമാരുടെ ഒഴിവുകൾ നികത്താത്തത് മൂലം 23,500 അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.