ഭൂമിക്കടിയിലൂടെയുള്ള മെട്രോ റെയിൽ തുരങ്കം പൂർത്തിയായി

പൂണെ: മെട്രോ റെയിലിന്‍റെ ഭാഗമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്ക നിർമാണം പൂർത്തിയായി. ശിവാജിനഗർ മുതൽ സ്വരാഗേറ്റ്​ വരെയുള്ള മെട്രോ റെയിൽ ടണിന്‍റെ നിർമാണമാണ്​ പൂർത്തിയായത്​. മുത്താ നദിയെ മുറിച്ച്​ കടക്കുന്ന ടണലാണ്​ നിർമിച്ചത്​.

മുത്താ നദിയിൽ നിരവധി പാലങ്ങളുണ്ട്​. ആദ്യമായാണ്​ വെള്ളത്തിനടിയിലൂടെയുള്ള തുരങ്കനിർമാണം പൂർത്തിയാക്കുന്നത്​. ഏപ്രിൽ 26നാണ്​ നിർമാണം പൂർത്തിയായതെന്ന്​​ പൂണെ മെട്രോ റെയിൽ പി.ആർ.ഒ ഹേമന്ത്​ സോനേവാനെ പറഞ്ഞു.

നേരത്തെ 1.6 കിലോമീറ്റർ നീളത്തിൽ കാർഷിക കോളജ്​ മുതൽ ശിവാജിനഗറിലെ സിവിൽ കോർട്ട്​ വരെയേയും തുരങ്കം നിർമിച്ചിരുന്നു. 

Tags:    
News Summary - Infra Watch: Pune metro rail completes underground tunnel across Mutha river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.