ലഖ്നോ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പ്രധാന പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരുടെ വീടുകൾ പ്രാദേശിക ഭരണകൂടം ഭാഗികമായി പൊളിച്ചു. ബുൾഡോസറുപയോഗിച്ച് പൊളിക്കുന്ന ദൃശ്യങ്ങൾ യു.പി ഷഹരാൻപുർ പൊലീസ് പുറത്തു വിട്ടു.
ഷഹരാൻപുരിൽ നടന്ന പ്രതിഷേധത്തിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ മുസമ്മിൽ, അബ്ദുൽ വാഖ്വിർ എന്നിവരുടെ വീടുകളാണ് പൊലീസ് സംഘത്തിന്റെ അകമ്പടിയോടു കൂടിയെത്തിയ അധികൃതർ പൊളിച്ച് നീക്കിയത്. വീടിന്റെ ഗേറ്റും പുറത്തെ ചുമരുകളുമാണ് പൊളിച്ചു നീക്കിയത്. ഇവ അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഷഹരാൻപുരിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 64 പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കാൺപൂർ പ്രതിഷേധത്തിൽ പ്രതിചേർക്കപ്പെട്ടയാളുടെ സഹായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊലീസ് പൊളിച്ചിരുന്നു. മുഖ്യപ്രതി സഫർ ഹയാത്ത് ഹാഷ്മിയുടെ സഹായി മുഹമ്മദ് ഇഷ്ത്തിയാഖിന്റെ ഉടമസ്ഥതയിലുള്ള നാലു നില കെട്ടിട സമുച്ചയമാണ് തകർത്തത്. മുഖ്യപ്രതിയുടെ നിക്ഷേപം ഈ കെട്ടിടത്തിലണ്ടെന്നായിരുന്നു പൊലീസ് കമീഷണറുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.