തദ്ദേശീയ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍(ഒഡിഷ): ശത്രു മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള തദ്ദേശ നിര്‍മിത  ശബ്ദാതിവേഗ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു പരീക്ഷണം. പൃഥ്വി മിസൈലിനെ വായുവില്‍വെച്ച് പ്രതിരോധിക്കുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഛണ്ഡിപുരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്നാണ് പൃഥ്വി വിക്ഷേപിച്ചത്. നാലു മിനിറ്റിനുശേഷം, ബംഗാള്‍ ഉള്‍ക്കടലിലെ അബ്ദുല്‍ കലാം ഐലന്‍ഡില്‍നിന്ന് ഇന്‍റര്‍സെപ്റ്റര്‍ മിസൈലും വിക്ഷേപിച്ചു. റഡാര്‍ സിഗ്നലുകളെ പിന്തുടര്‍ന്ന് പൃഥ്വിയെ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി നേരിട്ടുവെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഏഴര മീറ്റര്‍ നീളമുള്ള മിസൈലാണ് പരീക്ഷിച്ചത്.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം ഡി.ആര്‍.ഡി.ഒ നടത്തുന്നത്. 

Tags:    
News Summary - interceptor missile launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.