ബംഗളൂരു: നിക്ഷേപത്തിന് വന്‍തുക പലിശ നല്‍കാമെന്ന് വാഗദ്ാനം നല്‍കി 1.8 കോടി രൂപ തട്ടിയെടുത്തതായുള്ള യുവതിയുടെ പരാതിയിൽ മലയാളി ഉൾപ്പെട്ട സംഘത്തിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശി ടെറന്‍സ് ആൻറണി, ഇയാളുടെ കൂട്ടാളികളായ സനീഷ്, ഡയാന, ജോണ്‍, ജോയ്, ജോണ്‍സന്‍, വിനു എന്നിവര്‍ക്കെതിരെയാണ് വൈറ്റ്ഫീല്‍ഡിൽ താമസിക്കുന്ന യുവതി പരാതി നല്‍കിയത്.
വൈറ്റ് ഫീൽഡ് സൈബർ ക്രൈം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ആഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 19നും ഇടയിലാണ് 35കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടി രൂപ ടെറന്‍സ് ആൻറണിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. പ്രതിമാസം ഉയര്‍ന്ന പലിശ ലഭിക്കുമെന്നായിരുന്നു സ്ഥാപനത്തിെൻറ വാഗ്ദാനം.
ആദ്യം കുറച്ചുപണം യുവതി നിക്ഷേപിച്ചു. ഇതിന് നിശ്ചിത സമയത്ത് പലിശ ലഭിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ തുക യുവതി നിക്ഷേപിച്ചു. എന്നാൽ, പലിശയിനത്തിൽ തുക ലഭിച്ചില്ല. തുടർന്ന് ടെറൻസ് ആൻറണിയുടെ കൊല്ലത്തെ വീട്ടിലെത്തി യുവതിയും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും താമസം മാറിയെന്ന വിവരമാണ് ലഭിച്ചത്. തുടർന്നാണ് യുവതി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.