ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിെൻറ കാലാവധി ഡൽഹി ഹൈകോടതി നീട്ടി. ജൂലൈ മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ജസ്റ്റിസ് എ.കെ. പഥകിെൻറ നേരത്തേയുള്ള ഇടക്കാല ഉത്തരവ്. ഇത് ആഗസ്റ്റ് ഒന്നുവരെ നീട്ടി നൽകി. സി.ബി.െഎ അന്വേഷണത്തോടും ചോദ്യംചെയ്യലിനോടും സഹകരിക്കണമെന്നും കോടതി ചിദംബരത്തോട് നിർദേശിച്ചു. കോടതി ഉത്തരവ് ചിദംബരത്തിന് വീണ്ടും ആശ്വാസം പകർന്നു.
അതേസമയം, അവസാന വാദം കേൾക്കലിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ സി.ബി.െഎ ശക്തമായി എതിർത്തു. ഹൈകോടതിയെ സമീപിക്കുന്നതിന് പകരം വിചാരണ കോടതിയെയാണ് ചിദംബരം ആദ്യം സമീപിച്ചതെന്ന വാദമായിരുന്നു സി.ബി.െഎ ഉയർത്തിയത്. നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് േചാദ്യം ചെയ്യേണ്ടതുണ്ടെന്ന് സി.ബി.െഎക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
എയർസെൽ-മാക്സിസ് കരാറിൽ നടന്ന 3500 കോടി രൂപയുടെയും െഎ.എൻ.എക്സ് മീഡിയ കേസിലെ 305 കോടിയുടെയും ഇടപാടുകളാണ് അന്വേഷണ വിധേയമാക്കുന്നത്. െഎ.എൻ.എക്സ് മീഡിയ ഡയറക്ടർ ഇന്ദ്രാണി മുഖർജി, ന്യൂസ് ഡയറക്ടർ പീറ്റർ മുഖർജി എന്നിവരും കേസിൽ അന്വേഷണം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.