ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത ്രിയുമായ പി. ചിദംബരത്തിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹരജി സുപ്രീംകോട തി തള്ളി.
ചിദംബരത്തിന് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ ്ടിക്കാട്ടിയാണ് ആവശ്യം കോടതി തള്ളിയത്. ചിദംബരത്തിനെതിരായ രേഖകൾ പരിശോധിക്കാതെയാണ് മുൻകൂർ ജാമ്യഹരജി തള്ളിയത്.
തനിക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൈവശം തെളിവുകളില്ലെന്ന് ചിദംബരം വാദിച്ചു. കണക്കിൽപ്പെടാത്ത ബാങ്ക് നിക്ഷേപമോ സ്വത്തുക്കളോ തനിക്കില്ല. കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
എല്ലാ തെളിവുകളും പ്രതിയെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി.
നിലവിൽ സി.ബി.െഎ കസ്റ്റഡിയിലാണ് 74കാരനായ ചിദംബരം. സി.ബി.െഎ കസ്റ്റഡിയിൽ, അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തെ െഗസ്റ്റ് ഹൗസിലുള്ള സ്വീറ്റിലാണ് ചിദംബരം കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ സമൂഹത്തിനും രാഷ്ട്രത്തിനുമെതിരായ കുറ്റമായതിനാൽ ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഡൽഹി ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആഗസ്റ്റ് 21നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.