ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ സമൂഹത്തിനും രാഷ്ട്രത്തിനുമെതിരായ കുറ്റമായതി നാൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയിൽ പറഞ്ഞു. എങ്കിൽ മാത്രമേ ഐ.എൻ. എക്സ് മീഡിയ കേസിലെ ആഴത്തിലുള്ള ഗൂഢാലോചന വെളിപ്പെടൂ. അന്വേഷണത്തിനിടെ ശേഖരിച്ച രേഖകൾ ചിദംബരത്തെ ഇപ്പോൾ കാണിക്കാനാകില്ല. ഇത് തെളിവിെൻറ ബലത്തെ ബാധിക്കുമെന്ന് ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപണ്ണ എന്നിവരുടെ ബെഞ്ച് മുമ്പാകെ ഇ.ഡി അറിയിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇ.ഡിക്കുവേണ്ടി ഹാജരാകുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളെ, ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് സുപ്രീംകോടതി തന്നെ നിരന്തരം വിലയിരുത്തിയിട്ടുള്ളതെന്ന് തുഷാർ മേത്ത പറഞ്ഞു. 2009 മുതൽ ഇതുവരെ ഐ.എൻ.എക്സ് കേസിൽ കള്ളപ്പണം െവളുപ്പിക്കലുണ്ടായി എന്നതിന് രേഖകളുണ്ട്. അതിനാൽ ഇ.ഡിക്ക് ചിദംബരത്തെ മുൻകൂർ ജാമ്യത്തിെൻറ സംരക്ഷണമില്ലാതെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാകണം -മേത്ത കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണത്തിനിടെ ശേഖരിക്കുന്ന രേഖകൾ സീൽചെയ്ത കവറിൽ കോടതിയിലേക്കാണ് അയക്കുന്നതെന്ന വാദത്തോട് പ്രതികരിക്കവെ, ഈ രേഖകൾ കാണണമെന്ന് തങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. എന്നാൽ, കുറ്റാരോപിതന് മുന്നിൽ ഇക്കാര്യം വ്യക്തമാക്കുകയും അതിെൻറ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും വേണമെന്ന് സിബൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.