ന്യൂഡൽഹി: ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബക്ക് രഹസ്യവിവരങ്ങൾ ചോർത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) മുൻ എസ്.പി അരവിന്ദ് ദിഗ്വിജയ് നേഗിയെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫിസറായിരുന്ന നേഗി 2011ൽ ജോലിക്കയറ്റം കിട്ടി ഐ.പി.എസിലെത്തിയതാണ്.
രാജ്യത്ത് ഭീകരവാദപ്രവർത്തനം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലശ്കർ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് നേഗിയുടെ അറസ്റ്റ്. എൻ.ഐ.എ വിട്ടശേഷം ഷിംലയിൽ ജോലി ചെയ്യുമ്പോഴാണ് ലശ്കർ ഭീകരന് നേഗി രഹസ്യരേഖകൾ കൈമാറിയതെന്ന് എൻ.ഐ.എ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.