ചെന്നൈ: സിവിൽ സർവിസ് പരീക്ഷക്കിടെ ഹൈടെക് കോപ്പിയടിക്ക് അറസ്റ്റിലായ മലയാളി െഎ.പി.എസ് ഉദ്യോഗസ്ഥൻ സഫീർ കരീം ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ചു. ചെന്നൈ എഗ്മൂർ പ്രിൻസിപ്പൽ സെഷൻ കോടതിയിൽ സമർപ്പിച്ച ഹരജി ബുധനാഴ്ച പരിഗണിക്കും. മുമ്പ് നൽകിയ ജാമ്യാപേക്ഷ എഗ്മൂർ മജിസ്ട്രേറ്റ് കോടതി നിരാകരിച്ചിരുന്നു.
സഫീർ കരീം നിരപരാധിയാണെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും കോടതിയിൽ ഹാജരായ അഭിഭാഷകൻ ആർ.സി.പോൾ കനകരാജ് പറഞ്ഞു.കുറ്റകൃത്യം തെളിഞ്ഞാൽതന്നെയും സഫീർ കരീമിെന യു.പി.എസ്.സിയുടെ പരീക്ഷകളിൽനിന്ന് വിലക്കുക മാത്രമേയുള്ളൂവെന്നും മറ്റു ശിക്ഷകൾ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഫീർ പരീക്ഷ എഴുതിയ എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സംസ്ഥാന സർക്കാർ അന്വേഷണം സി.ബി.സി.െഎ.ഡിക്ക് കൈമാറിയിരുന്നു.
എറണാകുളം ആലുവ കുന്നുകര സ്വദേശിയും തമിഴ്നാട് തിരുെനൽവേലി നംഗുനേരി സബ്ഡിവിഷനിലെ അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടുമായ (പ്രൊബേഷൻ) സഫീർ കരീം റാങ്ക് മെച്ചപ്പെടുത്തി െഎ.എ.എസ് നേടാനായി വീണ്ടും സിവിൽ സർവിസ് മെയിൻ പരീക്ഷ എഴുതുന്നതിനിടെയാണ് ഒക്ടോബർ 30ന് അറസ്റ്റിലാകുന്നത്. ഗൂഗ്ൾ ഡ്രൈവ് വഴി ചോദ്യപേപ്പർ ഭാര്യക്ക് അയച്ചുനൽകി അവരിൽനിന്ന് ഉത്തരം ബ്ലൂടൂത്ത് വഴി സ്വീകരിച്ചാണ് സഫീർ കോപ്പിയടി നടത്തിയത്.
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ബട്ടൺ കാമറ, വയർലെസ് ശബ്ദസഹായി എന്നിവ ഇയാളിൽനിന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിയായ ഭാര്യ ജോയ്സി ജോയ് ജാമ്യത്തിലാണ്. സഫീറിെന സഹായിച്ച സുഹൃത്തുക്കളായ ഹൈദരാബാദ് സ്വദേശി ഡോ. രാമബാബു, തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷരീബ് ഖാൻ, എറണാകുളം സ്വദേശി ഷംജാദ് എന്നിവരും ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.