ന്യൂഡൽഹി: ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷം ലഘൂകരിക്കുന് നതിൽ ഇന്ത്യക്കു വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സ രീഫ്. അമേരിക്കയുമായി ഒത്തുതീർപ്പു ചർച്ചകളിൽ ഇറാന് താൽപര്യമില്ല, നയതന്ത്രത്തി ലാണ് താൽപര്യം -അദ്ദേഹം പറഞ്ഞു. ഇന്ത്യ മുൻകൈയെടുത്തു നടത്തുന്ന ‘റയ്സിന ഡയലോഗ്’ അ ന്താരാഷ്്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജവാദ് സരീഫ്.
ഖാസിം സുലൈമാന ിയെ വധിച്ചത് അമേരിക്കയുടെ അറിവില്ലായ്മയും അഹംഭാവവുമാണ് കാണിക്കുന്നത്. ഐ.എസിന് ഏറ്റവും വലിയ ഭീഷണിയായിരുന്നു സുലൈമാനി. അദ്ദേഹത്തെ കൊലപ്പെടുത്തിയതിൽ കൂടുതൽ സന്തോഷിക്കുന്നത് അവരാണ്. പശ്ചിമേഷ്യൻ മേഖലയിൽ കഴിഞ്ഞയാഴ്ചകളിൽ നടന്ന സംഭവങ്ങൾ അങ്ങേയറ്റം സങ്കടകരമാണ്.
സുലൈമാനിയെ വധിച്ചതിൽ പ്രതിഷേധിക്കുന്ന 430ൽപരം പ്രകടനങ്ങൾ ഇന്ത്യയിൽതന്നെ നടന്നു. പശ്ചിമേഷ്യൻ മേഖലയിൽ പ്രത്യാശ ജനിപ്പിക്കുന്ന നടപടികൾ ഉണ്ടാകണം, നിരാശ മറികടക്കണം. ഇപ്പോഴത്തെ സംഘർഷം മൂലം സഹസ്രകോടികളുടെ ഡോളർ നഷ്ടമാണ് ഇറാന് ഉണ്ടായിട്ടുള്ളതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, റയ്സിന ഡയലോഗിന് ഡൽഹിയിലെത്തിയ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി ചർച്ച നടത്തി. തുല്യതയാർന്ന ജനാധിപത്യക്രമത്തെ മൃഗീയ ശക്തികൊണ്ട് അടിച്ചമർത്തരുതെന്ന് ചർച്ചയിൽ ലാവ്റോവ് പറഞ്ഞു. ഇന്ത്യക്കും ബ്രസീലിനും യു.എൻ രക്ഷാസമിതിയിൽ അംഗത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എസും ഇറാനുമായുള്ള സംഘർഷത്തിെൻറ പരിണതി, രണ്ടു രാജ്യങ്ങൾക്കുമിടയിൽ സംഭാഷണങ്ങൾ നടത്തുന്ന ശക്തികളെ ആശ്രയിച്ചാണ് നിൽക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. സംയമനത്തോടെ സാഹചര്യങ്ങൾ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥ മാറ്റം എല്ലാവിധ പുരോഗതിക്കും ഭീഷണിയാണെന്നും കൂട്ടായി നേരിടണമെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷഹീദ് ചർച്ചയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.