ന്യൂഡൽഹി: ട്രെയിൻ യാത്ര സുഖകരമാക്കുവാൻ പല തരത്തിലുള്ള നടപടികളും റെയിൽവെ സ്വീകരിക്കുന്നുണ്ട്. എന്നാൽ അവക്ക ് തുരങ്കം വെക്കുന്ന സമീപനം ചില യാത്രക്കാരിൽ നിന്നുണ്ടാകുന്നത് റെയിൽവെയെ വലക്കുകയാണ്. ദീർഘദൂര യാത്രക്കാർക ്ക് നൽകുന്ന പുതപ്പ് യാത്രയുടെ അവസാന 30 മിനുട്ടിനു മുമ്പായി തിരികെ വാങ്ങിവെക്കാൻ നിർബന്ധിതമായിരിക്കുകയാണ് റെയിൽവെ. കാരണം മറ്റൊന്നുമല്ല, യാത്രക്കാരിൽ ചിലരുടെ മോഷണമാണ്.
ട്രെയിനിൽ നിന്ന് പുതപ്പുകൾ, തലയിണകൾ, തലയിണ കവറുകൾ, സീലിങ് ഫാൻ, തുടങ്ങി ടോയ്ലറ്റിൽ ഉപയോഗത്തിനുവെച്ച പാത്രം വരെ മോഷ്ടിക്കപ്പെട്ടതായി റെയിൽവെ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റെയിൽവെ പുറത്തു വിട്ട കണക്കനുസരിച്ച് 2017ൽ 1.95 ലക്ഷം തുവാലകൾ, 81,736 കിടക്ക വിരികൾ, 55,573 തലയിണ കവറുകൾ, 5038 തലയിണകൾ, 7043 പുതപ്പുകൾ എന്നിവയും 200 ടോയ്ലറ്റ് പാത്രങ്ങൾ, 1000 ടാപ്പുകൾ, 300 ഫ്ലഷ് പൈപ്പുകൾ തുടങ്ങിയവയും ദീർഘദൂര ട്രെയിനുകളിൽ നിന്ന് മോഷണം പോയിട്ടുണ്ട്.
2018 ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 79,350 തൂവാലകൾ, 27,545 കിടക്ക വിരികൾ, 21,050 തലയിണ കവറുകൾ, 2150 തലയിണകൾ, 2065 പുതപ്പുകൾ തുടങ്ങി 62 ലക്ഷം രൂപയോളം വില മതിക്കുന്ന സാധനങ്ങൾ മോഷണം പോയതായി റെയിൽവെ പുറത്തു വിട്ട കണക്കിൽ വ്യക്തമാക്കുന്നു.
തുടർന്നാണ് പുതപ്പുകളും മറ്റും യാത്രയുടെ അവസാന 30 മിനുട്ടിനുള്ളിൽ ശേഖരിച്ചുവെക്കാൻ കോച്ച് അറ്റൻറർമാർക്ക് നിർദേശം നൽകിയതായി റെയിൽവെ മന്ത്രി രാെജൻ ഗൊഹെയ്ൻ ലോക്സഭയെ അറിയിച്ചത്. ഏതെങ്കിലും കാരണവശാൽ ലിനൻ സാധനങ്ങൾ കാണാതാവുകയോ തിരിച്ചു കിട്ടാതിരിക്കുകയോ ചെയ്താൽ അതിെൻറ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നോ ലിനൻ കരാറുകാരിൽ നിന്നോ ഇൗടാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.