ഇംഫാൽ: മണിപ്പൂരിൽ പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന് ഇറോം ചാനു ശർമ്മിള. പീപ്പിൾസ് റീസർജൻസ് ജസ്റ്റിസ് അലയൻസ് പാർട്ടി യുവജനങ്ങൾക്കും മണിപ്പൂരിെൻറ മാറ്റങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇറോം ശർമ്മിള പറഞ്ഞു. ഇംഫാലിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
20 വർഷങ്ങൾക്കു ശേഷമാണ് താൻ വോട്ട് ചെയ്യുന്നതെന്നും അത് ഉത്തരവാദിത്വം കൂട്ടുന്നുവെന്നും ഇറോം പറഞ്ഞു. മണിപ്പൂരിെൻറ മാറ്റങ്ങൾക്ക് വേണ്ടി ഒന്നിക്കണമെന്നാണ് ഞങ്ങൾ ജനങ്ങളോട് അപേക്ഷിച്ചിരിക്കുന്നത്. ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്ന് യുവജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാവുന്നതാണ്. തൗബാലിലെ ഖൻഗാബോക് മണ്ഡലത്തിൽ നിന്നും തനിക്ക് വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഞങ്ങൾ കായികബലത്തിലും പണത്തിെൻറ കരുത്തിലും വിശ്വസിക്കുന്നില്ലെന്നും ഇറോം ശർമ്മിള പ്രതികരിച്ചു.
ഇറോം ശർമ്മിളയുടെ പാർട്ടിയിൽ നിന്നും മൂന്ന് സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഖൻഗാബോകിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് ഇറോം മത്സരിക്കുന്നത്. ഇവിടെ മാർച്ച് എട്ടിനാണ് വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.