ഇറോംശർമിള പുതിയ പാർട്ടി രൂപികരിച്ചു

ഇംഫാല്‍: 16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങിയ ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പീപ്ള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനച്ചടങ്ങില്‍ അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെതിരെ തൗബാലിലായിരിക്കും ഇറോം ശര്‍മിളയുടെ കന്നി മത്സരം.

മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. തൗബാലിലെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തൃപ്തരായതിനാല്‍ ഒരുപക്ഷേ താന്‍ പരാജയപ്പെടാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തെ മറ്റു ജില്ലകളില്‍, പ്രത്യേകിച്ച് പര്‍വതപ്രദേശങ്ങളില്‍ ജനം തൃപ്തരാണോ എന്നാണറിയേണ്ടത്.

1948 ഒക്ടോബര്‍ 18ന് മണിപ്പൂര്‍ നിയമസഭയുടെ ആദ്യ സമ്മേളനം നടന്ന ഇംഫാലിലെ ജോണ്‍സ്റ്റോണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്സ്പ’ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

 

Tags:    
News Summary - Irom Sharmila launches new party, to contest Manipur assembly polls next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.