കോയമ്പത്തൂർ: മണിപ്പൂരിലെ സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളയും ഡെസ്മൊണ്ട് കുട്ടിനോയും തമ്മിലുള്ള വിവാഹം ആഗസ്റ്റിൽ നടക്കും. ഇതിെൻറ മുന്നോടിയായി ഇരുവരും ബുധനാഴ്ച രാവിലെ ഡിണ്ടുഗൽ ജില്ലയിലെ കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിലെത്തി.
ഷർമിള ഹിന്ദുവും ഡെസ്മൊണ്ട് വിദേശപൗരനും ക്രിസ്ത്യനുമായതിനാൽ ഇരുവരും ഒരു മാസംമുേമ്പ നോട്ടിഫിക്കേഷൻ നൽകണമെന്നാണ് നിയമം. ഇതുപ്രകാരമാണ് ബന്ധപ്പെട്ട രേഖകൾ സഹിതം ഇരുവരും സബ്രജിസ്ട്രാർ ഒാഫിസിലെത്തി അപേക്ഷ സമർപ്പിച്ചത്. ആഗസ്റ്റ് 12നോ 13നോ വിവാഹം നടത്താനാണ് ഉദ്ദേശിക്കുന്നത്.
മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഇറോം രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിരുന്നു. മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പക്കെതിരെ ഒന്നര ദശാബ്ദകാലം നീണ്ട ഉപവാസ സമരം കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനിപ്പിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള ഗോവൻ വംശജനായ ഡെസ്മൊണ്ടുമായി 2011ലാണ് ഇറോം പരിചയപ്പെട്ടത്. വിവാഹശേഷം കൊടൈക്കനാലിൽ സ്ഥിര താമസമാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.